തുര്‍ക്കിയിലെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സ്വന്തം രാജ്യത്ത് ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കാരണം വേറൊന്നുമല്ല, ആംസ്റ്റര്‍ഡാമിലുള്ള ലോകപ്രശസ്ത സെക്സ് മ്യൂസിയത്തിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പിറന്നാളിനോടനുബന്ധിച്ചാണ് മെര്‍വ് ടസ്കിന്‍ എന്ന 23 -കാരി നെതര്‍ലാന്‍ഡ്സിലേക്ക് യാത്ര പോയത്. അവിടെ സെക്സ് മ്യൂസിയത്തില്‍ നിന്നും വാങ്ങിയ സെക്സ് ടോയ് -കളുടെ ചിത്രങ്ങള്‍ അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 

കുറച്ച് മാസങ്ങള്‍ക്ക് ശേഷം തുര്‍ക്കിയില്‍ വെച്ച് അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അശ്ലീല ചിത്രങ്ങള്‍ പങ്കിട്ടു എന്നതാണ് ടസ്കിനെതിരെയുള്ള കേസ്. അശ്ലീലകുറ്റം ചുമത്തി അവളെ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് അവൾ ഇപ്പോൾ പറയുന്നു. തുര്‍ക്കിയില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച ആര്‍ക്കെതിരെയും കേസ് എടുക്കാം. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട് ടസ്കിന്. വെറും തമാശയ്ക്ക് വേണ്ടിയാണ് താനാ ചിത്രങ്ങള്‍ പങ്കുവച്ചത് എന്നാണ് ടസ്കിന്‍ പറയുന്നത്. ലണ്ടനിലെ ടര്‍ക്കിഷ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. 

Post a Comment