നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു തകർന്ന കെട്ടിടത്തിലെ മുറിയിൽ വലിയൊരു പാമ്പിനെ കാണാം. തൊട്ടടുത്ത് യാതൊരു ഭയവുമില്ലാതെ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയെയും കാണാം. ആദ്യം യുവതി ഒരു വടിയുടെ സഹായത്തോടെ പാമ്പിനെ പിടിക്കാൻ ശ്രമിച്ചു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് വെറും കൈയില്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒടുവില്‍ തന്‍റെ വെറും കൈകൾ മാത്രം ഉപയോഗിച്ച് അവർ ആ പാമ്പിനെ പിടികൂടുകയായിരുന്നു.
ശേഷം യുവതി പാമ്പുമായി പുറത്തുള്ള റോഡിലേയ്ക്ക് നടന്നു. എന്നിട്ട് റോഡരികിൽ അതിനെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ, പിടിവിട്ട ഉടനെ പാമ്പ് വീണ്ടും ആ കെട്ടിടത്തിന്റെ ദിശയിലേയ്ക്ക് വരാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി വീണ്ടും പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി. പല തവണ യുവതിയെ കൊത്താനും പാമ്പ് ശ്രമിച്ചു. ഒടുവിൽ അവർ അതിസാഹസികമായി അതിനെ പിടിച്ച് ഒരു ചാക്കിലേയ്ക്കിട്ടു.

Post a Comment