കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.
ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകൾ നടന്മാരുടെ ചുറ്റും കൂടിയത്. സിനിമാ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.

Post a Comment