രാജ്യതലസ്ഥാനത്ത് വീണ്ടും ബലാത്സംഗകൊല, അതും വെള്ളമെടുക്കാന്‍ ചെന്ന ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിയെ. രാജ്യത്തെ നടുക്കിയ 2012 ല്‍ നടന്ന നിര്‍ഭയ കേസിന് ശേഷം രാജ്യ തലസ്ഥാനം വീണ്ടും ഒരു പെണ്‍കുട്ടിയുടെ നിഷ്ഠൂരമായ പീഡനത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും സാക്ഷ്യം വഹിച്ചു. പ്രതികളായ ഉയര്‍ന്ന ജാതിക്കാരെ സംരക്ഷിക്കാന്‍ ദില്ലി പൊലീസ് കൂട്ടുനിന്നെന്ന് കുട്ടിയുടെ അച്ഛനും അമ്മയും ആരോപിച്ചു. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ ദില്ലി കന്‍റോണ്‍മെന്‍റിന് സമീപത്തുള്ള പുരാനി നംഗലില്‍ അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിക്കാണ് നിഷ്ഠൂരമായ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. പുരാനി നംഗല്‍ ശ്മശാനത്തിലെ പൂജാരിയും സഹായികളായ മൂന്ന് പേരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു

Post a Comment