ഐശ്വര്യാ റായ് ബച്ചന്റെ അതേ നീലക്കണ്ണുകൾ. അതേ നോട്ടം, അതേ ഡയലോഗ് ഡെലിവറി, ആദ്യ കാഴ്ചയിൽ ആരും പറയില്ല ഇത് ഐശ്വര്യ അല്ലെന്ന്. ഈ സമാനതയാണ് ഇൻഡോറിൽ നിന്നുള്ള ആഷിത റാത്തോറിനെ സമൂഹമാധ്യമങ്ങളിൽ താരമാക്കിയിരിക്കുന്നത്. ഐശ്വര്യ റായ് അഭിനയിച്ച ഗാനരംഗങ്ങൾ അഭിനയിച്ച് ആഷിത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വിഡിയോ കണ്ടവരും സമ്മതിക്കുന്നു, ഇത് ഐഷിന്റെ അപര തന്നെയെന്ന്.
ഇതോടൊപ്പം തന്നെ സൽമാൻ ഖാന്റെ രൂപസാദൃശ്യമുള്ള കണ്ടന്റ് ക്രിയേറ്റർ വിക്രം സിങ് രജ്പുതിനൊപ്പം 'മെ നേ പ്യാർ കിയാ' സിനിമയിലെ രംഗങ്ങളും ആഷിത പങ്കുവച്ചിട്ടുണ്ട്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വൈറലാണ് ഇപ്പോൾ ഈ അപര.

Post a Comment