അന്യഗ്രഹജീവികള്‍ ഉടന്‍ ഭൂമി സന്ദര്‍ശിക്കുമെന്നും, ലോക നേതാക്കളെ കാണുമെന്നുമാണ് സ്മിത്തിന്റെ പ്രധാന വാദം. മാത്രമല്ല, അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷം മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും സ്മിത്ത് പറയുന്നു. '' 21-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എത്തും. പൊതുജനങ്ങള്‍ക്ക് അറിവാകുന്നതിന് മുന്‍പ് തന്നെ അന്യഗ്രഹജീവികളുമായി നമ്മള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഈ അന്യഗ്രഹജീവികള്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നില്ലെങ്കിലും, അവര്‍ കാലാകാലങ്ങളായി ഇവിടം സന്ദര്‍ശിക്കുന്നുണ്ട്'' - അലക്‌സാണ്ടര്‍ പറയുന്നു. തന്റെ വാദങ്ങള്‍ക്ക് തെളിവായി ഒരു ഫോട്ടോയും സ്മിത്ത് പുറത്ത് വിട്ടിട്ടുണ്ട്.
1981 -ല്‍ സിഐഎയ്ക്കായുള്ള ഒരു 'അതീവ രഹസ്യ' ദൗത്യത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഭാവിയിലേക്ക് യാത്ര ചെയ്തതെന്നാണ് സ്മിത്ത് പറയുന്നത്. ആഗോളതാപനവും, സമുദ്രനിരപ്പ് ഉയരുന്നതും, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ വര്‍ദ്ധനവുമാണ് മനുഷ്യവര്‍ഗത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയെ കാത്തിരിക്കുന്നത് വലിയ വിപത്തുകളാണെന്നും സ്മിത്ത് മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment