മുഖം മൂടിക്കെട്ടിയ അഫ്ഗാന്‍ സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററില്‍ നിരനിരയായി ഇരിക്കുന്നതിന്റെയും താലിബാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കി റാലി നടത്തിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് നിരവധി അഫ്ഗാന്‍ സ്ത്രീകളാണ് വിദ്യാഭ്യാസത്തിനായി ബുര്‍ഖ ധരിച്ച് യൂണിവേഴ്സിറ്റിയില്‍ ഹാജരായത്.
തല മുതല്‍ കാല്‍ വരെ മൂടിയ വസ്ത്രം ധരിച്ച് യൂണിവേഴ്സിറ്റിയില്‍ എത്തിയ യുവതികള്‍ താലിബാന്‍ പതാകകള്‍ ഉയര്‍ത്തി. യൂണിവേഴ്സിറ്റിയില്‍ എത്തിയ സ്ത്രീകളില്‍ ഭൂരിഭാഗം പേരും കണ്ണുകള്‍ പോലും കാണാത്ത തരത്തിലായിരുന്നു ബുര്‍ഖയും കറുത്ത നിഖാബുകളും ധരിച്ചിരുന്നു. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. തലസ്ഥാനമായ കാബൂളിലെ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് യുവതികള്‍ താലിബാന്‍ അനുകൂല റാലി നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വനിതാ പ്രാസംഗികര്‍ വിമര്‍ശിച്ചു. പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടര്‍ ദൗദ് ഹഖാനി പറഞ്ഞു.

Post a Comment