മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശ്കതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. താന്‍ വീട്ടുകാര്യങ്ങള്‍ നോക്കി കള്ള് ഷാപ്പില്‍ പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നും ജയദീപ് വ്യക്തമാക്കുന്നു.
വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍. പൂഞ്ഞാര്‍ പള്ളിയുടെ മുന്നില്‍ വച്ച് ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് ജയദീപ് പറയ്യുന്നു. വീട്ടുകാര്യങ്ങള്‍ നോക്കികള്ള് ഷാപ്പില്‍ പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത പങ്കുവച്ച് ഡ്രൈവര്‍ പ്രതികരിച്ചു .

Post a Comment