12 പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയത്
ജനാധിപത്യവിരുദ്ധവും സഭാചട്ടങ്ങള്‍ക്ക് എതിരാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എം.പിയുടെ പേരുവിളിച്ച് സസ്പെന്ഷന് മുമ്ബായി ആ അംഗത്തിന് പറയാനുള്ളതെന്താണെന്ന് അധ്യക്ഷന്‍ ചോദിക്കണം. തുടര്‍ന്നാണ് സസ്പെന്ഷന് പ്രമേയം അവതരിപ്പിക്കേണ്ടത്. അച്ചടക്കലംഘനം നടന്ന ദിവസം തന്നെ ഇത് ചെയ്യണം. എന്നാല്‍, തിങ്കളാഴ്ച ഒരാളുടെ പേരുപോലും ചെയര്മാന് പരാമര്‍ശിച്ചില്ല എന്ന് ഖാര്‍ഗെ പറഞ്ഞു.
ബുള്ളറ്റിനില്‍ എല്ലാവരുടെയും പേരുകളുണ്ടെന്ന് പ്രതികരിച്ച നായിഡു സഭ അലേങ്കാലമാക്കിയശേഷം തന്നെ പാഠം പഠിപ്പിക്കുകയാണെന്ന് പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍, പ്രതിപക്ഷ നേതാവിെന്റ അപേക്ഷ പരിഗണിക്കുന്നില്ലെന്നും സസ്പെന്ഷന് റദ്ദാക്കുകയില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. അതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. തൃണമൂല്‍ അംഗങ്ങള്‍ അല്പം കഴിഞ്ഞ് ഡെറിക് ഒബ്റേെന്റ നേതൃത്വത്തില്‍ വേറിട്ട ഇറങ്ങിപ്പോക്ക് നടത്തി. രാജ്യസഭാംഗങ്ങളുടെ സസ്പെന്ഷന് ഉയര്‍ത്തിക്കാട്ടി ലോക്സഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ച സ്പീക്കര്‍ ഒാം ബിര്‍ള കക്ഷിനേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു. രാവിലെ പാര്‍ലമെന്റ് ചേരും മുമ്ബ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ യോഗംചേര്‍ന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ വ്യക്തമാക്കി.
കോടതിയില്‍ പോയാലും മാപ്പ് പറയില്ലെന്ന് എം.പിമാര്‍
ന്യൂഡല്‍ഹി: രാജ്യസഭ അധ്യക്ഷെന്റ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോടതിയില്‍ പോയാലും മാപ്പുപറയില്ലെന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍. 12 എം.പിമാരും ബുധനാഴ്ച മുതല്‍ സമ്മേളനം തീരുംവരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തും.
സമ്മേളനം തീരുന്നതുവരെ ധര്‍ണ നടത്താനാണ് തൃണമൂല്‍ അടക്കം അംഗങ്ങളുടെ തീരുമാനമെന്ന് സസ്പെന്‍ഷനിലായ സി.പി.എം രാജ്യസഭാനേതാവ് എളമരം കരീം പറഞ്ഞു. ബി.ജെ.പി എഴുതിക്കൊടുത്തവരെ മാത്രം തിരഞ്ഞെടുത്ത് സസ്പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ആഗസ്റ്റ് 11ലെ രാജ്യസഭ ബുള്ളറ്റിനില്‍ തെന്റ പേരില്ലാതിരുന്നിട്ടും സസ്പെന്ഷന് പട്ടികയില്‍ വന്നത് ബി.ജെ.പി നിര്‍ദേശപ്രകാരമാണ്. രാജ്യസഭ സെക്രട്ടറി ജനറല്‍ ഇറക്കിയ ബുള്ളറ്റിനില്‍ ഇല്ലാത്ത പേര് മാര്ഷലിെന്റ പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണ്. പ്രതിപക്ഷം വേണ്ട എന്ന നിലപാടിലാണ് ബി.ജെ.പിയെന്ന് സസ്പെന്‍ഷനിലായ സി.പി.െഎ രാജ്യസഭ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പുപറയാന്‍ തങ്ങള്‍ സവര്‍ക്കറല്ല. മുട്ടുകുത്തിനിന്ന് മാപ്പ് പറയുന്ന ആ പാരമ്ബര്യം തങ്ങളുടേതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിരവധി വര്‍ഷത്തെ പാര്‍ലമെന്ററി പരിചയമുള്ള എളമരം കരീമിെന്റ നെഞ്ചത്തിടിച്ച മാര്‍ഷലിനെതിരെ നടപടി എടുക്കാതെ ആ മാര്‍ഷല്‍ കൊടുത്ത പരാതിയില്‍ കരീമിനെതിരെ നടപടിയെടുത്തത് വിചിത്രമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Post a Comment