കല്‍പറ്റ: വയനാട് അമ്ബലവയലില്‍ 68 വയസ്സുകാരനെ കൊന്നു ചാക്കില്‍കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. അമ്ബലവയല്‍ ആയിരംകൊല്ലി സ്വദേശി മുഹമ്മദാണ് കൊല്ലപ്പെട്ടത്. അമ്മയെ ഉപദ്രവിച്ചതിനു കൊലപ്പെടുത്തിയതെന്നാണു പെണ്‍കുട്ടികളുടെ മൊഴി. കോടാലികൊണ്ട് തലയ്ക്കടിച്ചാണു കൊലപാതകം. അമ്മയും
പൊലീസ് കസ്റ്റഡിയിലാണ്.

അമ്ബലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആയിരംകൊല്ലി സ്വദേശിയാണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ കോടാലി കൊണ്ട് ആക്രമിച്ചെന്നാണ് 15-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ചാക്കില്‍ക്കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റില്‍ കൊണ്ടിടുകയായിരുന്നു. വലതുകാല്‍ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്ബലവയല്‍ ടൗണിനടുത്ത ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാല്‍ കണ്ടെത്തിയത്. 15 വര്‍ഷത്തോളമായി ആയിരം കൊല്ലിയില്‍ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപവാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം. കല്‍പ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ പ്രതിയായതു കൊണ്ട് തന്നെ അവരുടെ വിവരങ്ങള്‍ പുറത്തു വരാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ പറയുന്നതില്‍ പൊലീസിന് നിയന്ത്രണങ്ങളുള്ളത്.

ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്ന് കീഴടങ്ങിയ പെണ്‍കുട്ടികള്‍ പറയുന്നു. ചാക്കില്‍ കെട്ടിയ നിലയിലാണു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ശേഷം പെണ്‍കുട്ടികളും അമ്മയും അമ്ബലവയല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

അമ്മയെ മജിസ്‌ട്രേറ്റ് കോടതിയിലും പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും. പൊലീസില്‍ കീഴടങ്ങിയവര്‍ താമസിക്കുന്ന വീടിന്റെ ഉടമയാണ് 68കാരനായ മുഹമ്മദ്. ഒരുമിച്ചാണ് താമസം. മുഹമ്മദിന്റെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തടഞ്ഞപ്പോള്‍ കയ്യാങ്കളിയുണ്ടായി. പിന്മാറാന്‍ തയാറാകാത്തതോടെ തലയ്ക്ക് അടിക്കുകയും വെട്ടുകയും ചെയ്തു.

പിന്നീട് മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു. കാലുകള്‍ മുറിച്ചുമാറ്റി സമീപത്തെ മാലിന്യ പ്ലാന്റില്‍ ഉപേക്ഷിച്ചു. ശരീരഭാഗങ്ങള്‍ മറ്റിടങ്ങളിലേക്ക് നീക്കാനും ശ്രമിച്ചു. മൃതദേഹമടങ്ങിയ ചാക്ക് കുഴിച്ചിടാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. അതിന് ശേഷമാണ് അമ്മയും മക്കളും കീഴടങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെയാണ് അമ്മയും പെണ്‍കുട്ടികളും അമ്ബലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

പിന്നീട് പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മുഹമ്മദ് ഇതിന് മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. മുഹമ്മദിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ മുഹമ്മദിന്റെ ബന്ധുവാണ്.നിലമ്ബൂരില്‍ നിന്ന് കൂലിപ്പണിക്കായി എത്തിയതാണ് മുഹമ്മദ്. ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരും ഒപ്പമുണ്ട്. കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാനെന്ന പേരിലാണ് സ്ത്രീയെയും മക്കളെയും വീട്ടില്‍ കൊണ്ടുവന്നത്.

സംഭവം നടക്കുമ്ബോള്‍ രണ്ടാമത്തെ ഭാര്യ പുറത്ത് പോയിരിക്കയായിരുന്നു.പതിവായി മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികള്‍ പറഞ്ഞു. ഇന്നലെയും ബഹളം കേട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. കുട്ടി പൊലീസില്‍ അറിയിച്ച ശേഷമാണ് സമീപവാസികള്‍ പോലും വിവരം അറിയുന്നത്.

Stories you may Like

Post a Comment