വിവാഹശേഷം ജനുവരിയില്‍ നിധിന്‍ വിദേശത്തേക്ക് മടങ്ങും. അധികം വൈകാതെ വിദ്യയേയും കൊണ്ടു പോകും. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് വിദ്യ. 12ാം തിയതി നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റി വച്ചത്. മരണം നടന്ന് 16 ദിവസത്തിന് ശേഷം വിവാഹം നടത്താമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്, അതിന് ശേഷമുള്ള ആദ്യ മുഹൂര്‍ത്തമെന്ന നിലയില്‍ നാളെ വിവാഹം നടത്തുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഇഷ്ടത്തിലായിരുന്നു നിധിനും വിദ്യയും. വിവാഹത്തിന് സ്ത്രീധനമോ സ്വര്‍ണ്ണമോ നിധിന്‍ ചോദിച്ചിരുന്നില്ല.
വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങാനും മറ്റുമായി പണമിടപാട് സ്ഥാപനത്തില്‍ വായ്പയ്‌ക്ക് വിപിന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വായ്പ വാങ്ങാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് തുക ലഭിക്കില്ലെന്ന് അറിഞ്ഞത്. മൂന്ന് സെന്റ് ഭൂമി മാത്രമേയുളളൂവെന്നും അതിനാല്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. വിപിന്റെ മരണത്തിന് പിന്നാലെ നിരവധി സന്നദ്ധ സംഘടനകളാണ് ഈ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്.
Post a Comment