കണ്ണൂര്‍: ഒരു വര്‍ഷം മുന്‍പ് മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടി പറമ്ബിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതായ 26കാരിയെയും കുഞ്ഞിനെയും 50 വയസുകാരനായ കാമുകനൊപ്പം മൈസൂരില്‍ കണ്ടെത്തിഅരുണാചല്‍ പ്രദേശില്‍ നിന്നും കണ്ണാടി പറമ്ബില്‍ ജോലിക്കെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന സാനിതാപ്പയുടെ ഭാര്യ ഗീത (26) മകള്‍ ശാന്തി (5) എന്നിവരെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാണാതായത്.

തുടര്‍ന്ന് ഭര്‍ത്താവ് സാനിതാ പ്പ മയ്യില്‍ പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന ആ സാം സ്വദേശി മോഹന്‍ റാവുവിനെ (50)യും കാണാതായതായി വ്യക്തമാവുകയായിരുന്നു സൈബര്‍ സെല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ മംഗ്‌ളൂരിലെത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് അന്വേഷണ സംഘത്തെ കുഴക്കി കൊണ്ടു കമിതാക്കളുടെ ഫോണ്‍ സ്വിച്ച്‌ ഓഫാവുകയായിരുന്നു. പഴയ കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിനിടെ ഈ മാസം 24 ന് ഇവരുടെ മൊബൈല്‍ ഫോണ്‍ വീണ്ടും മൈസൂരില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതോടെ സൈബര്‍ സെല്ലില്‍ നിന്നും മയ്യില്‍ പൊലിസിന് വിവരം കൈമാറുകയായിരുന്നു തുടര്‍ന്ന് മയ്യില്‍ സ്റ്റേഷന്‍ എസ്‌ഐ സുരേഷ്ബാബു സിവില്‍ പൊലിസ് ഓഫിസര്‍ പ്രിയേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ തെരച്ചലില്‍ മൈസൂരിലെത്തി.

മയ്യില്‍ സ്റ്റേഷനിലെത്തിച്ചു പൊലിസ് കോടതിയില്‍ ഹാജരാക്കിയ യുവതിയും കുഞ്ഞും സ്വന്തം ഇഷ്ടപ്രകാരം കാമുകനായ മോഹന്‍ റാവുവിന്റെ കൂടെ പോയി.

Stories you may Like

Post a Comment