നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്എസ് പീച്ചി ഒബ്സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട്
എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിലൊന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
Post a Comment