ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങാനിരിക്കെ മരിച്ചെന്ന് കരുതിയ വയോധികന്‍ കണ്ണു തുറന്നു. ഡല്‍ഹിയില്‍ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62-കാരനാണ് ഞായറാഴ്ച രാവിലെ ‘മരിച്ച’ത്. കാന്‍സര്‍ ബാധിതനായിരുന്നു ഇയാള്‍. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ പിന്നീട് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


അന്ത്യകര്‍മങ്ങള്‍ക്കായി ഇയാളെ ശ്മശാനത്തില്‍ എത്തിച്ചതിനു ശേഷമാണ് കണ്ണു തുറന്നത്. ചുറ്റുമുണ്ടായിരുന്നവരെ ഞെട്ടിക്കുന്നതായിരുന്നു ഈ കാഴ്ച. വയോധികന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ വേഗം ആശുപത്രിയിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Post a Comment