അമ്മയെക്കുറിച്ച്‌ ഓര്‍മകള്‍ പങ്കുവച്ച്‌ നടി ബീന ആന്റണിയുടെ കുറിപ്പ്. ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട സ്വത്താണ് അമ്മയെന്നാണ് താരം കുറിച്ചത്.അമ്മയുടെ ഒരു വിളി കേള്‍ക്കാന്‍ കൊതിയാവുകയാണെന്നും ബീന കുറിച്ചു. വിവാഹദിനത്തില്‍ അമ്മയ്ക്കൊപ്പമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വര്‍ഷം മുമ്ബാണ് മരിച്ചത്.
>
''ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട എന്റെ സ്വത്ത്. എന്റെ അമ്മ. ഒരു വിളി. ഒരു വാക്കു കേള്‍ക്കാന്‍ കൊതിയാവുന്നമ്മച്ചി. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായിത്തന്നെ ജനിക്കണം. ഈ ജന്മത്തില്‍ എനിക്ക് തരാന്‍ കഴിയാതെ പോയ സ്നേഹം മുഴുവന്‍ അടുത്ത ജന്മം ഞാന്‍ തരും അമ്മേ. നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച്‌ എന്നെ ഒന്നു വിളിച്ചൂടെ''- ബീന ആന്റണി കുറിച്ചു.


നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. കൂടാതെ നിരവധി പേര്‍ അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖവും ബീനയോട് പങ്കുവച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ​ഗുരുതരാവസ്ഥയിലായ ബീന ആന്റണി ഇപ്പോള്‍ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിമണ്‍സ് ഡേയില്‍ താരസംഘടനയായ അമ്മയുടെ ആര്‍ജ്ജവം 2022 ല്‍ സജീവ പങ്കാളിയായിരുന്നു ബീന.

Post a Comment