പാലക്കാട്: മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുമ്ബോള്‍ അച്ഛന്‍ ഷോക്കേറ്റുമരിച്ചു.എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. വ്യാഴാഴ്ച മകളുടെ വിവാഹ നിശ്ചയത്തിലുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം.

സംഭവസമയത്ത് കനത്ത മഴയിലും ഇടിയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേല്‍ക്കുകയുമാണുണ്ടായത്. ഷോക്കേറ്റയുടന്‍ ബന്ധുക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പരേതയായ കമലം. മക്കള്‍: സജിത, സബിത, സൗമ്യ, ശരണ്യ. മരുമക്കള്‍: പ്രേമന്‍, ചന്ദ്രന്‍. സഹോദരങ്ങള്‍: ചാമി, തങ്കമാളു.

Death | ഭാര്യ മരിച്ചതറിഞ്ഞില്ല; മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം

തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം.

ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍ വീട്ടില്‍ പറയുന്നത്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്‌സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.

Post a Comment