'പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത് രണ്ട് രീതിയിലാണ്. പുരുഷന് പുരുഷന്റേതായ ഒരു ജീവിതക്രമമുണ്ട്. സ്ത്രീയ്ക്ക് അതില്ല. ഒരു സുന്ദരിയായ പെണ്ണ് വിവാഹം കഴിച്ചു. ഗര്‍ഭിണിയായി. അപ്പോള്‍ ശരീരം മാറും. അത് പ്രസവിച്ച് കഴിഞ്ഞാല്‍ കുറച്ച് കൂടി ശരീരപ്രകൃതി മാറി. പിന്നെ വളരും തോറും ഉത്തരവാദിത്വങ്ങള്‍ കൂടും. കുഞ്ഞിനെ നോക്കണം. പ്രകൃതി തന്നെ രണ്ട് പേരെയും രണ്ട് ധ്രുവത്തിലാണ് വളര്‍ത്തിയത്. അതുകൊണ്ട് തന്നെ തുല്യനീതി കിട്ടാന്‍ സാധ്യത കുറവാണ്. ഏത് മേഖലയിലാണ് അത് കിട്ടിയിട്ടുള്ളത്? അവരെ മുഖ്യധാരയിലേക്ക് പ്രാപ്ത്തരാക്കി എടുക്കുന്നില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടുന്ന അനാഥവൃന്ദം വേറെ ആര്‍ക്കും കിട്ടില്ല. അതിന് അസൂയ പെട്ടിട്ട് കാര്യമില്ല.
മഞ്ജു വാര്യര്‍ ആയാലും, മറ്റ് നടിമാര്‍ ആയാലും സിനിമകള്‍ നിര്‍മ്മിച്ച് അങ്ങനത്തെ പ്രാധാന്യമുള്ള കഥകള്‍ ചെയ്ത് ഹിറ്റാക്കട്ടെ. പത്ത് പടം പൊട്ടിയാലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നുമില്ല. നടിമാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത് ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊടുക്കട്ടെ. ജനം ആക്സെപ്റ്റ് ചെയ്യട്ടെ. വനിതാ സംഘടനകള്‍ വരുന്നത് നല്ലതാണ്. ഇ.കെ നയനാര്‍ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്, സ്ത്രീകള്‍ ഉള്ളിടത്തത് പീഡനം നടക്കുമെന്ന്. അത് ഉള്ള കാര്യമാണ്. ലോകത്ത് നടക്കുന്ന പ്രക്രിയ ആണ്. സിനിമ രംഗത്തുമുണ്ട് അത്. മാറ്റങ്ങള്‍ നല്ലതാണ്', കൊല്ലം തുളസി പറഞ്ഞു.
യൂറിന്‍ തെറാപ്പി ആണ് തന്‍്റെ ഗ്ലാമറിന്‍്റെ രഹസ്യമെന്നും യൂറിന്‍ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ തന്‍്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു.
Post a Comment