സ്വപ്ന സുരേഷ് ഒരിക്കല്‍ ക്ലിഫ് ഹൗസില്‍ വന്നുവെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയന്‍ പറഞ്ഞത് ഒരുവര്‍ഷം മുമ്ബ് മാര്‍ച്ചിലാണ്. ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വപ്ന. സൗദി വനിതയാണെന്നാണ് തങ്ങള്‍ കരുതിയത് എന്നും കമല പറഞ്ഞിരുന്നു.
വീണയുടെ വിവാഹത്തിന് സ്വപ്‌ന സുരേഷ് വന്നുവെന്ന ചോദ്യത്തിന് അങ്ങനെ പലതുണ്ട് എന്നാണ് വീണ ചിരിച്ചുകൊണ്ടു പറയുന്ന ഉത്തരം. വിദേശത്ത് പിന്ന് പ്രതിനിധികള്‍ വരുമ്ബോള്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിച്ചത് സ്വപ്‌നയെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു. അങ്ങനൊക്കെ...ഓരോ എന്തൊക്കെ..പറഞ്ഞു...സ്പ്രിങ്‌ളറില്‍ അടക്കം കുക്ക്ഡ് അപ് സ്റ്റോറീസ്, വീണ പറഞ്ഞിരുന്നു.
ക്ലിഫ് ഹൗസില്‍ സ്വപ്‌ന വന്നിരുന്നുവെന്ന ആരോപണം വന്നപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് നമ്മള്‍ക്കൊന്നും തോന്നിയിട്ടില്ല എന്നാണ് കമലയും വീണയും ഒന്നിച്ച് മറുപടി പറഞ്ഞത്. എന്റെ ധാരണ അവര് സൗദിയിലോ മറ്റോ ഉള്ള സ്ത്രീയെന്നായിരുന്നു. മലയാളി ആണെന്ന് അറിയില്ലായിരുന്നു. പിന്നെ അതോ ഒരു ഫങ്ഷനില്‍ ഇവരെ കണ്ടപ്പോള്‍, ആരോ പറഞ്ഞു...അത് സ്വപ്‌നയാണെന്ന്...അപ്പോ...ഞാന്‍ ചോദിച്ചു...ഏതുസ്വപ്‌ന? അപ്പോ...ഞാന്‍ചോദിച്ചു...ഇവര് മലയാളി ആണോന്ന്..അപ്പോഴാണ് അറിയുന്നത്...മലയാളിയാണെന്ന്.
അവര് ഒരു പ്രാവശ്യമോ മറ്റോ വീട്ടില്‍ വന്നെന്ന് തോന്നുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ കൂടെയോ മറ്റോ വന്നുവെന്നൊരു സംശയം. ഇപ്പോ...വിജയേട്ടനെ കാണാന്‍ വേണ്ടി ആള്‍ക്കാര്‍ വരില്ലേ...ഒരുപാട് ആള്‍ക്കാര് വരും...അതൊക്കെ നമ്മള്‍ അന്വേഷിക്കുമോ? കമല വിജയന്‍ 2021 മാര്‍ച്ചില്‍ പറഞ്ഞു. പിണറായി വിജയന്റെ ഭാര്യ എന്നു പറയുന്നതില്‍ തനിക്ക് അഭിമാനമെന്നും അന്ന് കമല വിജയന്‍ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകള്‍:
' പിന്മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. അതും ഒരു പക്ഷെയാണ്, കാരണം, ഞാന്‍ എല്ലാ തെളിവുകളും വ്യത്യസ്ത വ്യക്തികള്‍ക്ക് കൊടുത്തിട്ടുണ്ട്. എന്നെ കൊന്നതുകൊണ്ട് മാത്രം തീരില്ല. പിന്നെ എന്നെ ജയിലിലിട്ട് അടിച്ച് കൊന്ന് നിര്‍ബന്ധമായും എന്തെങ്കിലുമൊക്കെ ഒപ്പിടീച്ച് വാങ്ങിക്കാനാണെങ്കില്‍ ശ്രമിക്കൂ, നോക്കാം. ഞാന്‍ കസ്റ്റംസിന് കൊടുത്തിരിക്കുന്നതും 164 മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് മുതിര്‍ന്ന രാഷ്ട്രീയക്കാരന്റെ പരാതി. അതില്‍ പുതിയ കേസെടുത്തിരിക്കുകയാണ്.
കോടതിയുടെ പക്കലുള്ള രേഖകളുമായി വ്യത്യാസമുണ്ടെന്ന് മുതിര്‍ന്ന ഒരു സിപിഐഎം നേതാവിന് എങ്ങനെ പറയാന്‍ പറ്റും? സ്വാധീനമുപയോഗിച്ച് അയാളോ പാര്‍ട്ടിയോ അത് എടുത്തിരിക്കുന്നു. അല്ലാതെ, പറയാന്‍ പറ്റില്ലല്ലോ? എന്റെ 164ല്‍ മാറ്റമില്ല. ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു. ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസില്‍ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരന്‍ എങ്ങനെ അറിയും?
ഞാന്‍ ശബ്ദരേഖ എഡിറ്റ് ചെയ്തെന്ന് എങ്ങനെ പറയാനാകും. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോള്‍ അവര്‍ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് ചാര്‍ത്തിയിരിക്കുന്നു. ഞാനാണോ അതോ ഷാജ് കിരണിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നാണോ ഗൂഢാലോചന നടത്തിയത്? ഇതെല്ലാം ഓരോന്നായി അവര്‍ പ്രവൃത്തി കൊണ്ട് തന്നെ തെളിയിക്കുന്നുണ്ട്.
മറ്റൊരു കള്ളവും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. വിവാദ വനിതയെ അറിയില്ലെന്ന് പറഞ്ഞു, ഞാന്‍ ജയിലില്‍ കിടന്ന സമയത്ത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളും മകനുമൊക്കെയായിട്ട് ക്ലിഫ് ഹൗസില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 'ആക്ഷന്‍സ്' എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതിന് അനുസരിച്ച് ഞാന്‍ മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മ്മിപ്പിച്ച് കൊടുക്കാം.ഞാന്‍ 164 കൊടുത്ത് നിരപരാധിയാകാന്‍ ശ്രമിക്കുന്നെന്ന് പ്രമോദ് ആരോപിക്കുന്നു. ഒരിക്കലുമില്ല. ഒന്നാമത്തെ ദിവസം മുതല്‍ ഇന്ന് വരെ ഞാന്‍ ഒരേ കാര്യമാണ് പറയുന്നത്. എന്റെ പങ്കാളിത്തത്തിന്റെ വലുപ്പത്തേക്കുറിച്ച് (ഡിഗ്രി ഓഫ് ഇന്‍വോള്‍വ്മെന്റ്) 164ല്‍ പറഞ്ഞത് തന്നെയാണ് ഞാന്‍ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും മൊഴിയായി നല്‍കിയിരിക്കുന്നത്. നിയമത്തില്‍ രക്ഷപ്പെടാന്‍ വേണ്ടിയല്ല ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഇതൊന്നും എന്റെ ഡ്രാമയല്ല. എനിക്ക് ശിക്ഷ കിട്ടുകയാണെങ്കില്‍ അത് ഞാന്‍ അനുഭവിച്ചോളാം. ഓക്കെ.'
Stories you may Like
Post a Comment