സെക്സിനിടയില്‍ അതിക്രമം, അരിശം പൂണ്ട കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തി. 31 -കാരിയായ ഹെയ്‌ലി കീറ്റിംഗാണ് അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച്‌ കാമുകനെ കുത്തിക്കൊന്നത്.അവള്‍ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. അവളുടെ കാമുകന്‍ മാത്യു വോര്‍ംലെയ്‌റ്റണിന് 45 വയസ്സാണ്. മെയ് 14 -ന് പുലര്‍ച്ചെയാണ് സംഭവം. അവള്‍ക്കെതിരെ ഇപ്പോള്‍ കൊലപാതക കുറ്റം ചുമത്തിയിരിക്കയാണ്. അതേസമയം കാമുകനെ താനാണ് കൊലപ്പെടുത്തിയതെന്ന് യുവതി ഇപ്പോഴും തുറന്ന് സമ്മതിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചില്‍ത്തോണ്‍ ഡോമറിലാണ് അവളുടെ വീട്.

പലപ്പോഴും കിടപ്പറയില്‍ തനിക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവള്‍ കോടതിയില്‍ വെളിപ്പെടുത്തി. കാമുകന്‍ ലൈംഗിക ബന്ധത്തിനിടയില്‍ പലപ്പോഴും അവളുടെ കഴുത്ത് ഞെരിക്കാറുണ്ടെന്നും, തുടര്‍ന്ന് തനിക്ക് ബോധം നഷ്ടമാകാറുണ്ടെന്നും അവള്‍ പരാതിപ്പെട്ടു. പരുക്കന്‍ ലൈംഗികത ഇഷ്ടമപ്പെടുന്ന ആളാണ് തന്റെ കാമുകനെന്നും അവള്‍ അവകാശപ്പെട്ടു. മാത്യു ചിലപ്പോള്‍ കൈകള്‍ ഉപയോഗിച്ചും, അല്ലാതപ്പോള്‍ ബെല്‍റ്റ് ഉപയോഗിച്ചും കിടക്കയില്‍ തന്നെ പതിവായി ശ്വാസം മുട്ടിക്കാറുണ്ടെന്നും തന്റെ ബോധം മറയാറുണ്ടെന്നും ഹെയ്‌ലി കോടതിയെ അറിയിച്ചു. എന്നാല്‍, ഒരു ദിവസം അവള്‍ക്ക് ബോധം തിരിച്ച്‌ കിട്ടിയപ്പോള്‍, അത് ബലാത്സംഗം പോലെ തോന്നിയെന്ന് അവള്‍ തന്റെ പങ്കാളിയോട് പറഞ്ഞു.

മരണപ്പെട്ട അന്ന് രാത്രിയും അവര്‍ തമ്മില്‍ വഴക്കുണ്ടായി. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ അവള്‍ അടുക്കളയിലെ ഡ്രോയറില്‍ നിന്ന് കത്തി എടുത്ത് അവന്റെ നേരെ എറിഞ്ഞു. അവന്റെ നെഞ്ചില്‍ നാല് ഇഞ്ച് ആഴത്തില്‍ കത്തി വന്ന് പതിച്ചു. അതേസമയം നടന്ന സംഭവം തനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന് അവള്‍ പറഞ്ഞു. എന്നാല്‍, അന്ന് രാത്രി അവള്‍ 999 -ല്‍ വിളിച്ചതിന്റെ കാള്‍ റെക്കോര്‍ഡ് പൊലീസിന്റെ പക്കലുണ്ട്. താന്‍ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കില്‍ അദ്ദേഹം മരിക്കുമെന്നും അവള്‍ കരഞ്ഞു പറയുന്നത് അതില്‍ കേള്‍ക്കാം.

പുലര്‍ച്ചെ പൊലീസ് എത്തി, കാമുകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാന്‍ ഉദ്ദേശിച്ച്‌ താന്‍ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോള്‍ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി. എന്നാല്‍, അവള്‍ പറയുന്നത് കത്തി അവന്റെ ദിശയിലേക്ക് എറിയുക മാത്രമാണ് ചെയ്തത് കുത്തിയിട്ടില്ലെന്നാണ്. അവന് എങ്ങനെ പരിക്കേറ്റു എന്ന് അറിയില്ലെന്നും അവള്‍ പറയുന്നു.

അതുകൊണ്ട് തന്നെ കത്തി അവള്‍ എറിഞ്ഞതാണോ, അതോ അയാളുടെ നെഞ്ചില്‍ കുത്തി ഇറക്കിയതാണോ എന്നതാണ് ജൂറി ഇപ്പോള്‍ പരിശോധിക്കുന്നത്. നെഞ്ചില്‍ 10 സെന്റീമീറ്റര്‍ ആഴത്തില്‍ കത്തി എങ്ങനെയാണ് ചെന്നെത്തിയതെന്നത് ജൂറിയെ കുഴപ്പിക്കുന്നു. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്.

Post a Comment