കാവ്യ മാധവനെയും മഞ്ജുവാര്യരെയും സാക്ഷികളാക്കി നടിയെ ആ,ക്ര,മി,ച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം ഇന്ന് സമർപ്പിക്കും. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യാമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിൻ്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ദിലീപിൻ്റെ സുഹൃത്ത് ശരത്താണ് ഏക പ്രതി. നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട ദൃശ്യം ദിലീപിൻ്റെ കയ്യിലുണ്ട്. എന്നാൽ അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചു എന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
അഭിഭാഷകർ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു എന്നായിരുന്നു ക്രൈംബ്രാഞ്ച് വാദം എങ്കിലും, അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സായിശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിൻ്റെ വീട് ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്. ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.നടിയെ ആ,ക്ര,മി,ച്ച,തി,ൻ്റെ ദൃശ്യങ്ങൾ ദിലീപിൻ്റെ പക്കലുണ്ടെന്നും, തൻ്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും ഉൾപ്പെടെ ദൃശ്യങ്ങൾ കണ്ടെത്തുമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ.
ഈ വെളിപ്പെടുത്തലിനെ തുടർന്ന് എടുത്ത കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് കോടതിയിൽ എത്തുമ്പോൾ ദിലീപിനെതിരെ ശക്തമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണസംഘം എത്രമാത്രം മുന്നേറി എന്ന സംശയമുണ്ട്. ഫോണിലെ വിവരങ്ങൾ മായ്ക്കാൻ ദിലീപ് സമീപിച്ച സായി ശങ്കറിനെ സാക്ഷിയാകാൻ ആയി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുപോലെ ദിലീപിൻ്റെ മുൻ വീട്ടുജോലിക്കാരൻ ദാസനും കേസിൽ സാക്ഷിയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ ശരത്താണ് അനുബന്ധ കുറ്റപത്രത്തിൽ ഏക പ്രതി.ഇതോടെ കേസിൽ ഒൻപത് പ്രതികളാകും.
1500 ലേറെ പേജുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിക്കുക. ഇവിടെനിന്ന് സ്പെഷൽ കോടതിയിലേക്കും തുടർന്ന് വിചാരണ കോടതിയിലേക്കും അനുബന്ധ കുറ്റപത്രം എത്തും. അതേസമയം കാവ്യ മാധവൻ ഈ കേസിൽ മാഡം ആണെന്നും, ഈ കേസിൽ പ്രതി ആകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കാവ്യാമാധവനെ പ്രതിയാക്കാനുള്ള തെളിവുകൾ തങ്ങളുടെ കൈവശം ഇല്ല എന്ന് പോലീസ് അറിയിച്ചത്. അതിനാലാണ് കാവ്യമാധവനെ സാക്ഷിയാക്കിയിരിക്കുന്നത്. ഇതോടെ കാവ്യമാധവന് ആശ്വസിക്കാം. ചിരിച്ചു സന്തോഷത്തോടെയാണ് കാവ്യ മാധവനും കുടുംബവും ഈ വാർത്ത കേട്ടത്.
Post a Comment