ചെന്നൈ: തമിഴ്നാട്ടിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത്. ഇന്നലെ ചെന്നൈയിൽ ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

 മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.2/ 6
>
മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി', ഐശ്വര്യ ട്വീറ്റ് ചെയ്തു.

 അതേസമയം രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ജയിലറുടെ ടെസ്റ്റ് ഷൂട്ട് ഇന്നലെ ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത ആഴ്ച ഹൈദരാബാദിൽ ആരംഭിക്കും.4/ 6

അതേസമയം രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ജയിലറുടെ ടെസ്റ്റ് ഷൂട്ട് ഇന്നലെ ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത ആഴ്ച ഹൈദരാബാദിൽ ആരംഭിക്കും.നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് നായികയാവുന്നത്. ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, പ്രിയങ്ക മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

 ഓഗസ്റ്റ് മൂന്നിനാണ് ചിത്രത്തിന്റെ പൂജ നടക്കുന്നത്. ചിത്രത്തിനായി വമ്പൻ സെറ്റുകളാണ് രാമൂജിയിൽ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്‌‍റെ സംഗീതമൊരുക്കുന്നത്.6/ 6

ഓഗസ്റ്റ് മൂന്നിനാണ് ചിത്രത്തിന്റെ പൂജ നടക്കുന്നത്. ചിത്രത്തിനായി വമ്പൻ സെറ്റുകളാണ് രാമൂജിയിൽ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്‌‍റെ സംഗീതമൊരുക്കുന്നത്.

Post a Comment