<
br>
പതിവായുള്ള ലൈംഗികത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഉദ്ധാരണക്കുറവിനും ലിബിഡോ കുറയ്ക്കുന്നതിനും ഇടയാക്കും.പുരുഷന്മാരില് കണ്ട് വരുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.
എല്ലാ ദിവസവും സെക്സിലേര്‍പ്പെടുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്സ് സഹായിക്കും.
മാനസിക സമ്മര്‍ദ്ദം കൃത്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, ഓക്സിടോസിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോര്‍മോണ്‍ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിന്‍. ഓക്സിടോസിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കും.
നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും പേശികള്‍ക്ക് വ്യായാമവും നല്കുന്നു. ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാന്‍ സെക്സിലൂടെ സാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ആര്‍ത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിന് ഹോര്‍മോണ്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തില്‍ ഉറക്കം ലഭിക്കാന്‍ കാരണം ഈ ഹോര്‍മോണാണ്.
ഈ ശീലം സെക്സിനെ ബാധിക്കാം; പഠനം പറയുന്നത് കേള്‍ക്കൂ...
പുകവലി (Smoking) ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. പുകവലിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പുകവലി ലെെംഗികാരോഗ്യത്തെ (sex life) ബാധിക്കുമോ എന്നത് പലരുടെയും സംശയമാണ്.
പുകവലി സെക്സിനെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സിഗരറ്റില്‍ വിഷാംശമുള്ള കാര്‍സിനോജനുകളും(carcinogens) (കാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍) മ്യൂട്ടജെനിക് പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പുകവലി ബീജത്തിലെ ഡിഎന്‍എ തകരാറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഡിഎന്‍എ തകരാറുള്ള ഉയര്‍ന്ന ബീജങ്ങളുള്ള പുരുഷന്മാര്ക്ക് ഫെര്‍ട്ടിലിറ്റി കുറയുകയും ഗര്‍ഭം അലസല്‍ നിരക്ക് കൂടുകയും ചെയ്തേക്കാമെന്ന് 'ആന്‍ഡ്രോളജി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുകവലി ശീലം പ്രത്യുല്പാദനത്തെ ബാധിക്കുന്നതിനെ സംബന്ധിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല.
പുകവലി വന്ധ്യതയ്ക്കുള്ള അപകട ഘടകമാണെന്ന് ഏകദേശം 22 ശതമാനം ആളുകള്‍ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. പുകവലി പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുല്‍പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നുവെന്ന് റിച്ചാര്‍ഡ് ഇ ജേക്കബ്സ് ഹെല്‍ത്ത് സെന്ററിലെ വന്ധ്യത സ്പെഷ്യലിസ്റ്റായ ഡോ. സാറാ വിജ് പറയുന്നു.
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ കുറവ്; പ്രധാന കാരണമിതാണ് !
Post a Comment