ന്യൂ ഹേവൻ സർവകലാശാലയിലെ എംഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വവിരം.
യുഎസിലെ കണക്റ്റിക്കട്ട് ഏരിയയിലെ ന്യൂ ഹേവനിലാണ് മൂവരും താമസിച്ചിരുന്നത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതേസമയം സംഭവത്തില്‍ മിനിവാൻ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Post a Comment