പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 17 വയസ്സുള്ള മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
പെണ്‍കുട്ടിയുമായി ബിജേഷ് അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്നു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബിജേഷ് ഏറ്റുമാനൂരിലെത്തി ഷെബിന്റെ സഹായത്തോടെ അവിടെ താമസിച്ചു. ബിജേഷ് മുന്‍പും സമാന കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഷെബിന്റെ പേരില്‍ നേരത്തേ കൊലപാതകശ്രമക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. സിഐ ഷൈന്‍കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Post a Comment