90 പൈസക്ക് ലണ്ടൻ സ്വദേശി വാങ്ങിയ സ്പൂൺ ലേലത്തിൽ വിറ്റുപോയത് 2 ലക്ഷം രൂപക്ക്. ലണ്ടൻ സ്ട്രീറ്റിലെ പഴയ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും വാങ്ങിയ അടുക്കള ഉപകരണങ്ങൾക്കുള്ളിലെ സ്പൂൺ ആണ് ഭാഗ്യം കൊണ്ടുവന്നത്. 90 പൈസക്കാണ് സ്പൂണുകൾ അടങ്ങിയ ഒരു സെറ്റ് വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കൂട്ടത്തിൽ ഒന്ന് ചളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിലാണെന്ന് കണ്ടെത്തി. ഏറെ കാലപ്പഴക്കംചെന്ന സ്പൂണാണ് ഇതെന്ന് തോന്നിയതിലാണ് കൂടുതൽ അന്വേഷിച്ചിറങ്ങിയത്. അങ്ങനെ അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു. 

സ്പൂൺ വിശദമായി പരിശോധിച്ച ശേഷം ലേല സ്ഥാപനം പറഞ്ഞത് കേട്ട് അദ്ദേഹം ഞെട്ടി. പതിമൂന്നാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിക്കപ്പെട്ട ഒരു സ്പൂൺ ആയിരുന്നു അത്. 51,712 രൂപ വിലയിട്ടാണ് സ്പൂൺ പ്രദർശിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കം ചെന്ന അപൂർവ സ്പൂണിന് വിചാരിച്ചതിലും അധികം ആവശ്യക്കാർ ഉണ്ടായിരുന്നു. ഒടുവിൽ 1,97,000 രൂപയ്ക്കാണ് സ്പൂണിന്റെ വിൽപന നടന്നത്

Post a Comment