കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

കൊച്ചി മെട്രോയുടെ പേട്ട - എസ്.എൻ ജംഗ്ഷൻ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള 1.7 കിലോമീറ്റ‍ര്‍ ദൂരത്തിലെ സ‍ര്‍വ്വീസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ആറ് മണിക്ക് സിയാൽ കണ്‍വൻഷൻ സെൻ്ററിൽ വച്ചാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. 

പാതയിൽ നേരത്തെ തന്നെ സുരക്ഷാ പരിശോധന അടക്കമുള്ള നടപടികൾ പൂ‍ര്‍ത്തിയായിരുന്നു. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയില്‍ പരിശോധന നടത്തിയത്.ട്രെയിൻ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്.പുതിയതായി തുറക്കുന്ന വടക്കേക്കോട്ട,എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലെ എസ്കലേറ്റര്‍,പ്ലാറ്റ് ഫോം സൗകര്യങ്ങള്‍,സിഗ്നലിംഗ്,സ്റ്റേഷൻ കണ്‍ട്രോള്‍ റൂം,അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു.

ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്.453 കോടി രൂപ നിര്‍മാണചിലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്.വടക്കേക്കോട്ട,എസ്.എൻ ജംഗ്ഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും.ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളില്‍ ഇനി തൃപ്പുണിത്തുറ ടെര്‍മിനല്‍ സ്റ്റേഷൻ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്.

Post a Comment