വഴിക്കടവ്: കമ്ബളക്കല്ലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമം നടത്തിയ മൂന്നുപേരെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.കമ്ബളക്കല്ല് സ്വദേശികളായ കവണംചേരി റഹീം (30), പുലിക്കോടന് ഫൈസല്‍ (44), ഇരിക്കാലിക്കല്‍ സുധീര്‍ ബാബു (36) എന്നിവരാണ് പിടിയിലായത്.
എസ്.ഐ തോമസ് കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ് ചെയ്ത പ്രതികളെ
നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ക്വാര്‍ട്ടേഴ്സില്‍നിന്ന് ഒഴിയാന്‍ പറഞ്ഞതിനാലാണ് പ്രതികള്‍ ക്വാര്‍ട്ടേഴ്സ് ഉടമയെയും സഹോദരന്മാരെയും മര്‍ദിച്ചത്.
പ്രതികള്‍ കത്തികൊണ്ടുകുത്തിയും കല്ലുകൊണ്ടിടിച്ചും ഗുരുതര പരിക്കേല്പിക്കുകയായിരുന്നു. പ്രതികളും സുഹൃത്തുക്കളും മദ്യപിച്ചശേഷം മറ്റു താമസക്കാരെയും പരിസരവാസികളെയും അസഭ്യം പറയുകയും അടിപിടി ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായാരുന്നു ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടതെന്ന് പോലീസിന് നല്കിയ പരിതിയില്‍ പറയുന്നു.
Post a Comment