കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടമ്മ ക്ഷേത്രത്തിനകത്തേക്ക് കയറിയപ്പോള്‍ ഇയാള്‍ സ്കൂട്ടറിന്റെ സീറ്റ് പൊളിച്ച് സീറ്റിനടയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈലും എടുത്തു കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലണ് ആലുവയില്‍ നിന്ന് പിടികൂടുന്നത്.
ഇയാളുടെ പക്കല്‍ നിന്ന് ആറ് മൊബൈല്‍ ഫോണ്‍, അര ലക്ഷത്തിലേറെ രൂപ, എട്ട് ആര്.സി ബുക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ആലുവ കമ്ബനിപ്പടി കപ്പേളയ്ക്കടുത്ത് വാടക്ക് താമസിക്കുകയാണ് സതീഷ്. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ ഇരുപത്തിയഞ്ചോളം കേസില്‍ പ്രതിയാണ് ഇയാളെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
എസ്.എച്ച്.ഒ കെ.എക്സ് സില്‍വസ്റ്റര്‍, എസ്.ഐ കെ.കെ. അനില്‍, എ.എസ്.ഐ പി.ജി.ഹരി, സി.പി.ഒമാരായ ഹരീഷ് എസ്.നായര്‍, കെ.എച്ച്.മുഹമ്മദ് സലിം, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Post a Comment