പയ്യന്നൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുനിഷയും ഭര്‍ത്താവും തമ്മിലുള്ള ശബ്ദരേഖ പുറത്ത്.ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാനാവില്ലെന്ന് സുനിഷയും എന്നാല്‍ യുവതിയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നതും തുടര്‍ന്നുള്ള തര്‍ക്കവും ശബ്ദരേഖയില്‍ വ്യക്തമാണ്. കേസില്‍ പയ്യന്നൂര്‍ പൊലീസ് ഇന്ന് കൂടുതല്‍ ആളുകളുടെ മൊഴിയെടുക്കും.
രണ്ട് വീട്ടുകാരും ഇല്ലാതെ ജീവിതം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സുനിഷ ഭര്‍ത്താവിനോട് പറയുന്നുണ്ട്. പരസ്പരം മനസിലാക്കി ജീവിക്കുന്ന ഒരാളെയാണ് വേണ്ടതെന്നും സുനിഷ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം കാരണമാണ് ആത്മഹത്യയെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ പരാതി. ഞായര്‍ വൈകിട്ട് നാലിനാണു സുനിഷയെ ഭര്‍ത്താവ് വിജീഷിന്റെ വെള്ളൂര്‍ ചേനോത്തുള്ള വീട്ടിലെ കുളിമുറിയില്‍ വെന്റിലേഷനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നു സ്വന്തം വീട്ടുകാരോടു സുനിഷ നേരത്തെ പരാതി പറഞ്ഞിരുന്നു.തുടര്‍ന്ന് കഴിഞ്ഞമാസം 6ന് പൊലീസ് രണ്ടു വീട്ടുകാരെയും വിളിച്ചു ചര്‍ച്ച നടത്തി.
അന്ന് ഭര്‍ത്താവിനെതിരെ സുനിഷ പരാതി ഉന്നയിച്ചിരുന്നില്ലെന്നും ഭര്‍തൃമാതാവിനും പിതാവിനുമെതിരെയാണു പരാതി പറഞ്ഞതെന്നും പൊലീസ് പറയുന്നു. 2020 മാര്‍ച്ച് 12ന് ആയിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായതിനാല്‍ സുനിഷയുടെ വീട്ടുകാര്‍ സഹകരിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Post a Comment