ക്യാൻസറിനെ തോല്‍പ്പിച്ച നിരവധി പോരാളികൾ നമുക്കു ചുറ്റുമുണ്ട്. നടി ശിവാനി ഭായിയും ക്യാന്‍സറിനോട് പോരാടുകയാണ് ഇപ്പോള്‍. ശിവാനി ഏറ്റവും ഒടുവില്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്'- വീഡിയോ പങ്കുവച്ച് ശിവാനി കുറിച്ചു. 'ക്യാൻസർ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും'- വീഡിയോയുടെ അവസാനം താരം കുറിച്ച വാക്കുകള്‍ ഇങ്ങനെ. 

Post a Comment