<
br>
ബലാത്സംഗത്തിന് ഇരയായ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയില്‍ പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു.
ഏതാനും പേരുടെ നേതൃത്വത്തില്‍ നടന്ന അക്രമം നോക്കിനിന്ന ആള്‍ക്കൂട്ടം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
വ്യാജ മദ്യം വില്‍ക്കുന്നവര്‍ യുവതിയെ കൂട്ട ബലാസംഗം ചെയ്തതാണെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്ബൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
അതേസമയം സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

Post a Comment