ചെന്നൈ: തമിഴ്‌നാട്ടില്‍ ഹെല്‍ത്ത് ഡ്രിങ്ക് കുടിച്ച്‌ 11 കാരന് ദാരുണാന്ത്യം. അളഗനല്ലൂര്‍ സ്വദേശി ഗുണയാണ് മരിച്ചത്.കാലാവധി കഴിഞ്ഞ ഹെല്‍ത്ത് ഡ്രിങ്ക് കുടിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ഹെല്‍ത്ത് ഡ്രിങ്കിന്റെ പാക്കറ്റില്‍ കാലാവധി രേഖപ്പെടുത്തിയിരുന്നില്ല. ആരോഗ്യ പാനീയത്തിന്റെ പൊടി വെള്ളത്തില്‍ കലക്കി കുട്ടി കുടിക്കുകയായികുന്നു.

വീടിന് മുന്നില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് സംഭവം. മറ്റ് കുട്ടികള്‍ രുചി വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ ഗുണ മുഴുവനായും കുടിക്കുകയായിരുന്നുവെന്ന് അച്ഛന്‍ ചിന്നാണ്ടി പറഞ്ഞു. പിന്നാലെ കുട്ടി ഛര്‍ദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. ഗുണയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്രിങ്കിന്റെ പാക്കറ്റ് കുടുംബം പോലീസിന് കൈമാറി. കാലാവധി കഴിഞ്ഞതാണോ എന്നതിനെ കുറിച്ച്‌ മനസിലാക്കാന്‍ പാക്കറ്റില്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment