നിര്‍ത്തിയിട്ട പരിസരത്ത് ആരുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അസി. സ്റ്റേഷന് ഓഫീസര്‍ ഒ കെ അശോകന്, കെ ടി രാജീവന്, ലതീഷ്, റാഷിദ്, ജിതിന്, ജിതിന്‍രാജ്, ഷൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
കോഴിക്കോട് > കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ദേവഗിരി കോളേജ് റോഡില്‍ നിര്‍ത്തിയിട്ട പാലക്കോട്ടുവയല്‍ സ്വദേശി അക്ഷയ് ടോം അഗസ്റ്റിന്റെ കാറാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ കത്തിയത്.ക്വാറന്റൈനില്‍ കഴിയുകയായിരുന്ന അക്ഷയ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വേണ്ടിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ലാബിലെത്തിയത്. കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങിയപ്പോഴാണ് മുന്നിലെ സൈഡ് സീറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തീയണയ്ക്കാന്‍ ശ്രമിക്കുമ്ബോഴേയ്ക്കും ഡോറിന്റെ സൈഡില്‍ കരുതിയിരുന്ന സാനിറ്റൈസര്‍ കുപ്പിയിലേക്ക് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment