കടക്കല്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായി ഗര്‍ഭിണിയായത്. സംഭവത്തില്‍ മടത്തറ സ്വദേശി 22 വയസുള്ള വിഷ്ണുവിനെ കടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കു വഴി സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ കൊണ്ടു പോയും പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പുനലുരിലുള്ള ബന്ധു വീട്ടില്‍ എത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിശോധന നടത്തിയപ്പോഴാണ് 5 മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ കടക്കല്‍ പൊലീസില്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മടത്തറയിലെ ടൂവീലര്‍ വര്‍ക് ഷോപ്പില്‍ ജോലിക്കാരനാണ് അറസ്റ്റിലായ വിഷ്ണു.
Post a Comment