"കൊച്ചി : കൊച്ചി വൈപ്പിനില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കൂട്ടിയിടിച്ച് മുങ്ങി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പുതുവൈപ്പിന് മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു സംഭവം.
പുലര്‍ച്ചെ മീന്‍പിടിക്കാനായി പോയ സെന്റ് ആന്റണി എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. മുങ്ങിയ ബോട്ടില്‍ 48 മല്‍സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.
ഒരാള്‍ക്ക് ചെറിയ പരിക്കുള്ളതായും സൂചനയുണ്ട്. അപകടം ഉണ്ടായ ഉടനെ തന്നെ മറ്റു വള്ളക്കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയതാണ് വന്‍ ദുരന്തം ഒഴിവായത്."
Post a Comment