പ്രോഗ്രാമിനിടെ രമേശ് പിഷാരടിയാണ് എം ജി ശ്രീകുമാറിന്റെ കയ്യിലെ വലിയ കല്ലുവെച്ച മോതിരത്തെ പറ്റി ചോദിക്കുന്നത്. ഈ ഗ്രാനൈറ്റ് പീസ് വെച്ച മോതിരം എവിടെ നിന്നാണെന്നും സ്ക്വയര്‍ ഫീറ്റിന് എത്ര രൂപയാണെന്നും പിഷാരടി ചോദിക്കുന്നു. അപ്പോഴാണ് എം ജി ശ്രീകുമാര്‍ തന്റെ സുഹൃത്തായ ഡോക്ടര്‍ മോന്‍സണെ കുറിച്ച് പറയുന്നത്. ഡോക്ടറാണെങ്കിലും ഇത്തരം അപൂര്‍വ സാധനങ്ങളുടെ ശേഖരം മോന്‍സണ്‍ന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രോഗ്രാമിന് ഈ മോതിരം ധരിച്ച് വന്നതെന്നും ശ്രീകുമാര്‍ പറയുന്നു.
സ്റ്റീഫന്‍ ദേവസിയും രമേശ് പിഷാരടിയും പറയുന്നതും വീഡിയോയില്‍ കാണാം. നമുക്കും പരിചയത്തില്‍ ഡോക്ടര്‍മാരുണ്ടെന്നും അവര്‍ പനി വരുമ്ബോള്‍ പാരസെറ്റാമോള്‍ മാത്രമാണ് തരുന്നതെന്നും രമേശ് പിഷാരടിയും പറയുന്നുണ്ട്.
രമേഷ് പിഷാരടി, അനുരാധ ശ്രീറാം, സ്റ്റീഫന്‍ ദേവസി എന്നിവരും എംജി ശ്രീകുമാറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ പുകഴ്ത്തുന്നുണ്ട്. അതേസമയം, മോന്‍സനെ പുകഴ്ത്തി കൊണ്ടുള്ള പിആര്‍ വര്‍ക്കാണ് അവിടെ നടന്നതെന്നും സോഷ്യല്‍മീഡിയ പറയുന്നുണ്ട്.
Post a Comment