തിരുവനന്തപുരം: വിദ്യാര്‍ഥികളെ സ്​കൂളുകളിലെത്തിക്കാന്‍ കെ.എസ്​.ആര്‍.ടി.സി സ്​റ്റുഡന്‍റ്​​ ബോണ്ട് സര്‍വിസ്​ ആരംഭിക്കാന്‍ തീരുമാനിച്ചു.വിദ്യാഭ്യാസമ​ന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്‍റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്​ തീരുമാനം​. ബോണ്ട്​ സര്‍വിസ്​ ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം.

സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ്​ വാഹനങ്ങളുടെ നിരക്കിനെക്കാള്‍ കുറവായിരിക്കും ബോണ്ട്​ സര്‍വിസുകള്‍ക്കെന്ന്​ മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരിച്ചാകും നിരക്കുകള്‍ തീരുമാനിക്കുക.

ഗതാഗത വകുപ്പ് തയാറാക്കിയ യാത്രാ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്​കൂളുകള്‍ക്ക്​ കൈമാറും. നിലവിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ അതേപടി തുടരും. ഒക്ടോബര്‍ 20ന് മുമ്ബ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ബസുകളുടെ ക്ഷമത പരിശോധിച്ച്‌​ ട്രാവല്‍ പ്രോ​േട്ടാകോള്‍ അനുസരിച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്​റ്റംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ഗതാഗതവകുപ്പ് ആവശ്യപ്പെടും. ബോണ്ട്​ സര്‍വിസില്‍ കണ്‍സഷന്‍ നിരക്കില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്നും ചോദ്യങ്ങള്‍ക്ക്​ മറുപടിയായി മ​​ന്ത്രി പറഞ്ഞു

Post a Comment