കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് കാണാതായതായി എംപി ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്.

മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്ബ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാര്‍ ഇളംകാട് ടോപ്പില്‍ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേര്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.

എയര്‍ഫോഴ്സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്.

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കന്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഇരട്ടയാര്‍ അണക്കെട്ട് 8.30 ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. പാല മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മേലുകാവ്-ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളില്‍ മണ്ണിടിഞ്ഞു വീണ് ഭാഗികമായി തകരാറുണ്ടായി. ആളപായമില്ല. എല്ലാവരെയും മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ (ഞായര്‍) പത്തനംതിട്ട ജില്ലയിലെ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് നഗരസഭ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുണ്ടക്കയം - കുട്ടിക്കാനം റൂട്ടില്‍ മുറിഞ്ഞപുഴക്കും പെരുവന്തനത്തിനും ഇടയില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്. പല ഭാഗത്തായി മണ്ണിടിഞ്ഞതാണ് കാരണം. ആളുകളെ കെഎസ്‌ആര്‍ടിസി ബസില്‍ കുട്ടിക്കാനത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തിന്‍മേല്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയില്‍ - ആനക്കാംപൊയില്‍ റോഡിലാണ് പാലം.

കോട്ടയം ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്ബുകളിലുള്ളത്. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്കൂള്‍, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എന്‍ സ്കൂള്‍, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാള്‍, ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍, ആനക്കല്ല് ഗവണ്‍മെന്റ് ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദ സ്കൂള്‍, കൂവക്കാവ് ഗവണ്‍മെന്റ് എച്ച്‌.എസ്., കെ.എം.ജെ സ്കൂള്‍ മുണ്ടക്കയം, വട്ടക്കാവ് എല്‍.പി സ്കൂള്‍, പുളിക്കല്‍ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്‌.എസ് എന്നിവയാണ് ക്യാമ്ബുകള്‍.

എയര്‍ ലിഫ്റ്റിംഗിന് സജ്ജമെന്ന് നാവിക സേന അറിയിച്ചു. കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാത്രി തന്നെ രക്ഷപ്രവര്‍ത്തനം തുടങ്ങും. ഡൈവേഴ്‌സ് അടക്കമുള്ള രക്ഷ പ്രവര്‍ത്തകര്‍ ഉടന്‍ റോഡ് മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും.പെരുമഴ, ദുരിതം: 8 മരണം, 12 പേരെ കാണാനില്ല; മന്ത്രിമാര്‍ കോട്ടയത്ത്, പലയിടത്തും ഉരുളപൊട്ടല്‍; സേനകളും രംഗത്ത്

Post a Comment