ബെംഗളൂരു: ജാമ്യം നിൽക്കാമന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്ന് ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സാധിച്ചില്ല
.
 
ജാമ്യ വ്യവസ്ഥയിലുള്ള എതിർപ്പിനെ തുടർന്നാണ് കർണ്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറിയതെന്നാണ് സൂചന. തുടർന്ന് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. അതിനാൽ പകരം ജാമ്യക്കാരെ ഹാജരാക്കിയതിന് ശേഷം നാളെയേ ബിനീഷിന് പുറത്തിറങ്ങാൻ കഴിയൂ.

Post a Comment