കുട്ടികളിലെ പഠന വിടവ് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂളുകളില്‍ മുന്‍കാലങ്ങളിലെ പോലെ സമ്ബൂര്‍ണ അധ്യയനം സാധ്യമല്ലെന്നതിനാല്‍ ഡിജിറ്റില്‍/ഒാണ്‍ലൈന്‍ -ഒാഫ്ലൈന്‍ രീതികള്‍ സംയോജിപ്പിച്ചുള്ള സമ്മിശ്ര പഠനരീതിയും നടപ്പാക്കും. കുട്ടികളെ വിവിധ ബാച്ചുകളാക്കി സ്കൂളുകളിലെത്തിക്കുന്നതിനാല് പാഠ്യപദ്ധതിയുടെ പൂര്‍ണ രൂപം അധ്യാപകന് കുട്ടികളിലെത്തിക്കാന്‍ മതിയായ സമയം ലഭിക്കാതെ വരും. ഇത് മറികടക്കാന്‍ കുറച്ച് പ്രവര്‍ത്തനങ്ങള്‍ സ്കൂളിലും കുറച്ച് കുട്ടി വീട്ടിലിരുന്ന് ഒാണ്‍ലൈന്‍, ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ച് സ്വതന്ത്രമായി ചെയ്യുന്നതുമായ രീതിയിലും ആവിഷ്കരിക്കും.
ഡയറ്റുകള്‍ തയാറാക്കിയ ഇൗ പദ്ധതി എസ്.സി.ഇ.ആര്.ടി കൂടുതല്‍ ആകര്‍ഷകമാക്കിയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. സമ്മിശ്ര രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം എന്നതിലാണ് അധ്യാപകര്‍ക്ക് പ്രധാനമായും പരിശീലനം നല്‍കുന്നത്. പഠനനേട്ടങ്ങള്‍ ആര്ജിച്ചോ എന്നറിയുന്ന പ്രവര്‍ത്തനം ഭാഷാ വിഷയങ്ങളിലാണെങ്കില്‍ ശ്രദ്ധ, ആശയ വിനിമയം, വായന, എഴുത്ത് എന്നിവയിലെ കഴിവുകളില്‍ ഉൗന്നിയായിരിക്കും പഠനനേട്ടം വിലയിരുത്തല്‍. മറ്റ് വിഷയങ്ങളിലും അവക്ക് അനുയോജ്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കിയായിരിക്കും കുട്ടികളുടെ കഴിവ് വിലയിരുത്തുക. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പഠനത്തിെന്റ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുക.

Post a Comment