'സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം അനുകമ്ബയോടെ പരിഗണിക്കുകയും വിവാദം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യണം. ഹിജാബ് വിവാദത്തിലൂടെ കലുഷിതമായ കാമ്ബസുകളില്‍ അക്കാദമിക അന്തരീക്ഷം തിരിച്ചുകൊണ്ടുവരണം' കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇരുഭാഗത്തും വിദ്യാര്‍ഥികളെ ഇളക്കിവിടുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും റിമോട്ട് കണ്‍ട്രോളുകളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്സവസ്ഥലങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ നിരോധിച്ചതിനെതിരെ സ്ഥിതിഗതികള്‍ വഷളാകും മുമ്ബ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ക്കെതിരെ പ്രതികരണങ്ങളുണ്ടാകുമെന്നും സമാധാന അന്തരീക്ഷം വീണ്ടെടുക്കാന്‍ മതനേതാക്കളുടെ യോഗം വിളിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, ഹിജാബ് പ്രതിഷേധത്തില്‍ കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി എംഎല്‍എ രഘുപതി ഭട്ട് ആവശ്യപ്പെട്ടു.
ഹിജാബ് വിലക്ക്: അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ
ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരീക്ഷ ഇതില്‍ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയം തുടര്‍ച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. ഇതോട് 'മിസ്റ്റര്‍ സോളിസിറ്റര്‍ ജനറല്‍, കാത്തിരിക്കൂ. വിഷയത്തെ സെന്‍സീറ്റീവാക്കരുത്' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. 'ഈ പെണ്‍കുട്ടികള്‍... അവരുടെ പരീക്ഷ 28 മുതലാണ്. അവരെ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷം പോകും' - എന്നാണ് കാമത്ത് പറഞ്ഞത്.
നേരത്തെ, ഹോളി അവധിക്കു ശേഷം മാര്‍ച്ച് 16ന് കേസ് പരിഗണിക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷകള്‍ വരുന്ന സാഹചര്യത്തില്‍ കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. വിധിക്കെതിരെ ഉഡുപ്പി കുന്ദാപുരയിലെ പിയു കോളജ് വിദ്യാര്‍ത്ഥി ആഷിഫ ഷിഫത് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാര്‍ച്ച് 15നാണ് കര്‍ണാടക ഹൈക്കോടതി ഫുള്‍ബഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി. ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയായിരുന്നു കോടതി വിധി.
ഹൈക്കോടതി പരിഗണിച്ചത്
1 ഹിജാബ് ഭരണഘടനയിലെ 25-ാം വകുപ്പിന് (മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം) കീഴില്‍ വരുന്ന അനിവാര്യ മതാചാരമാണോ?
2-സ്‌കൂള്‍ യൂണിഫോം നിര്‍ദേശം അവകാശ ലംഘനമാണോ?
3- ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ വകുപ്പ് 14, 15 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നുണ്ടോ?
4- അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചതിന് കോളജ് അധികൃതര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് എടുത്തിട്ടുണ്ടോ?
വിധിയിങ്ങനെ
മുസ്ലിം വനിതകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് കീഴിലെ അനിവാര്യ മതാചാരത്തില്‍പ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരങ്ങള്‍' - എന്നാണ് വിധിയുടെ പ്രസക്ത ഭാഗം വായിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി പറഞ്ഞത്. 'സ്‌കൂള്‍ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് ഉത്തരവിറക്കാന്‍ അധികാരമുണ്ട്. അടച്ചക്ക നടപടി ഇഷ്യൂ ചെയ്ത ആര്‍ക്കെതിരെയും കേസെടുക്കാന്‍ പാടില്ല. മെറിറ്റില്ലാത്ത എല്ലാ റിട്ട് ഹര്‍ജികളും തള്ളുന്നു'
Former Chief Minister and JD (S) Assembly Party leader Kumaraswamy has called for an end to the controversy by allowing hijabs in uniform to restore the lost academic atmosphere in educational institutions.

Post a Comment