പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിതിന്റെ കൊലപാതകത്തില്‍ ആഘോഷം നടത്തി അക്രമികള്‍.കൊന്നവരെ അഭിനന്ദിച്ചുള്ള മുദ്രാവാക്യവും വിഡിയോയില്‍ ഉണ്ട്. ഇതിന്റെ വീഡിയോ പങ്കുവെച്ചത് ശങ്കു ടി ദാസ് ആണ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:

27 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ അയാളുടെ ഭാര്യയുടെ കണ്‍മുന്നിലിട്ട് അഞ്ചു പേര്‍ ചേര്‍ന്ന് 31 വെട്ട് വെട്ടി കൊന്നതിന്റെ ആഘോഷമാണ്.
കൊന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനം.
ചങ്കിന്‍കൂട് തകര്‍ത്തവര്‍ക്കും നെഞ്ചടിച്ചു പൊളിച്ചവര്‍ക്കും കുടല് കുത്തി കീറിയവര്‍ക്കും കരള് വെട്ടി പിളര്‍ന്നവര്‍ക്കുമൊക്കെ അസ്സലാം ഉണ്ടത്രേ.
പ്രബുദ്ധരേ, പുരോഗമനവാദികളേ, മതനിരപേക്ഷ സമൂഹമേ..
ഇതാണ് ഇസ്ലാമോഫോബിയ പടരാതിരിക്കാനും സംഘപരിവാറിന് വളമാവാതിരിക്കാനും ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടാതിരിക്കാനും നിങ്ങള്‍ ഇക്കാലമത്രയും ശ്രദ്ധാപൂര്‍വ്വം പൊതിഞ്ഞു പിടിച്ച്‌ സംരക്ഷിച്ച കേരളത്തിലെ അസ്സല്‍ ഭീകരത.

വാഗമണ്ണിലെ രഹസ്യ ക്യാമ്ബില്‍ നിന്ന് കോഴിക്കോട് നഗരത്തിന്റെ പരസ്യതയിലേക്ക് വന്നെത്തി നില്‍ക്കുന്നു അതിന്റെ പോര്‍വിളി.
അപരവത്കരണത്തെ ചൊല്ലിയുള്ള പരിഭവങ്ങളില്‍ നിന്ന് അപര വിദ്വേഷത്തിന്റെയും ഉന്മൂലനത്തിന്റെയും തുറന്ന ആഹ്വാനങ്ങളിലേക്ക് പരിണമിച്ചിരിക്കുന്നു അതിന്റെ ഉള്ളടക്കം.
ഇരയുടെ നിസ്സഹായ നാട്യം വെടിഞ്ഞു വേട്ടക്കാരന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു തുടങ്ങുകയാണത്.
സൂക്ഷിച്ചു നോക്കുക.
നിങ്ങളുടെ ഭാവിയും നാടിന്റെ നാളെയും അതിന്റെ കണ്ണില്‍ തെളിഞ്ഞു കാണാം.

നിങ്ങള്‍ അടയിരുന്ന് വിരിയിച്ചെടുത്ത കുഞ്ഞാണത്.
നിങ്ങളുടെ ലാളനയും പരിരക്ഷയുമേറ്റാണത് വളര്‍ന്നത്.
പൂച്ചക്കുട്ടി ആണെന്ന ഭാവത്തില്‍ പുലിയെ വളര്‍ത്തിയ ഒരാളുടെ കഥയുണ്ട്.
കുട്ടി വലുതായതോടെ ആ കഥ കഴിഞ്ഞു.
ഓര്‍ത്തോളുക.


Tags sdpi RSS popular front Sanku T Das Sanjith murder

shortlink

Post a Comment