തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്.പെണ്‍കുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതില്‍ തല്ലിത്തകര്‍ത്തുവെന്നാണ് പറയപ്പെടുന്നത്. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളില്‍ ഒളിക്കുകയായിരുന്നു. അവിടെവച്ച്‌ ലാലു യുവാവിനെ കുത്തിവീഴ്ത്തി. വീട്ടില്‍ ഒരു പയ്യന്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഉടന്‍ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പ്രവാസിയായ ലാലു ഒന്നരവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലൈനില്‍ ഈഡന്‍ എന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ അയല്‍വാസിയായിരുന്നു അനീഷ്.വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടില്‍ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്‌. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനീഷ് ബഥനി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്.


Post a Comment