ക്രിസ്മസ് പുതുവത്സര ബംബര്‍ ബമ്ബറടിച്ചത് കോട്ടയം സ്വദേശി സദന്. ഇന്ന് രാവിലെ എടുത്ത ടിക്കറ്റില്‍ ആണ് ഭാഗ്യം വന്നത്.പെയിന്റിംഗ് തൊഴിലാളിയാണ് സദന്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതും കോട്ടയത്തുനിന്ന് തന്നെയായിരുന്നു. ടിക്കറ്റ് എടുത്ത് മണിക്കൂറുകള്‍ക്ക് അകം തന്നെ ഭാഗ്യം തേടിയെത്തി. സദന് ബമ്ബര്‍ സമ്മാനം എത്തുമ്ബോ കൗതുകങ്ങള്‍ ഏറെ ആണ്.

പെയിന്റിങ് തൊഴിലാളിയായ സദന്‍ ഒരുപാട് പ്രതിസന്ധിയില്‍ കഴിയുമ്ബോള്‍ ആണ് സമ്മാനം തേടി വന്നത്. കടങ്ങള്‍ എല്ലാം വീട്ടണം എന്നാണ് ഇവരുടെ ആഗ്രഹം. കോട്ടയം ബെന്‍സ് ലോട്ടറിയില്‍ നിന്ന് സബ് ഏജന്റ് ശ്രീകൃഷ്ണ ലോട്ടറി വാങ്ങി വിറ്റ ടിക്കറ്റിന് ആണ് സമ്മാനം. ഭാഗ്യവാനെ പോലെ ഏജന്റും സന്തോഷത്തിലാണ്

സദസ് സഞ്ജയ് സനീഷ് എന്ന രണ്ട് മക്കളുണ്ട്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യത്തെ ഓര്‍ത്ത് സന്തോഷിക്കുകയാണ് സദന്‍. ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിനാണ് സദന്‍ ഉടമയായത്

12 കോടി രൂപയാണ് ഒന്നാം സമ്മാനം. 'നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം'- ഈറനണിഞ്ഞ കണ്ണുകളോടെ സദന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Post a Comment