കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി പച്ച നിറം പൂശിയ കോളാറിലെ പ്രശസ്തമായ ക്ലോക്ക് ടവറില്‍ ഉയര്‍ന്ന് കണ്ടിരുന്നത് മറ്റ് പതാകകളാണ് . ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനെത്തിയവര്‍ക്ക് ദ്രുതകര്‍മ സേനയെ വിന്യസിപ്പിച്ച് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രാദേശിക മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇസ്ലാം പതാകകള്‍ നീക്കം ചെയ്തത്.
ക്ലോക്ക് ടവര്‍ വെള്ള നിറത്തില്‍ പെയിന്റ് ചെയ്ത ശേഷമാണ് ദേശീയ പതാക ഉയര്‍ത്തിയത് . ജില്ലാ അധികൃതര്‍ ക്ലോക്ക് ടവറില്‍ ഉയര്‍ത്തിയ ഇസ്ലാമിക പതാകകള്‍ നീക്കം ചെയ്യുന്നവേളയില്‍ കോളാര്‍ പോലീസ് സൂപ്രണ്ട് ഡി.ദേവരാജുവും സ്ഥലത്തുണ്ടായിരുന്നു. അതേസമയം ഇസ്ലാമിക പതാകകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട് . എന്നാല്‍, കൂടുതല്‍ പോലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് . നേരത്തെ, കോളാറില്‍ നിന്നുള്ള ലോക്‌സഭാ എംപി മുനിസ്വാമി ക്ലോക്ക് ടവറില്‍ ഉയര്‍ത്തിയ ഇസ്ലാമിക പതാകകള്‍ മാറ്റിസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതേ സ്ഥലത്ത് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ക്ലോക്ക് ടവര്‍ വിവാദം തുടരുന്നതിനിടെ ജില്ലാ അധികാരികള്‍ 144 പ്രഖ്യാപിച്ചിരുന്നു . പിന്നാലെ വെള്ളിയാഴ്ച ബിജെപി എംപി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ക്ലോക്ക് ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മുനിസ്വാമിയും പ്രഖ്യാപിച്ചിരുന്നു. 75 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാക പതിക്കാന്‍ ഒരു പ്രത്യേക സമുദായത്തിന്റെ പതാക വഴിയൊരുക്കിയതായി ശനിയാഴ്ച മുനിസ്വാമി ട്വിറ്ററില്‍ കുറിച്ചു. 1930 ല്‍ മുസ്തഫ സാഹിബ് എന്ന വ്യാപാരിയാണ് കോളാര്‍ പട്ടണത്തിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്.
Tags: karnataka nalional flag
Post a Comment