പുതിയ പുതിയ മാറ്റങ്ങള്‍ കൈകൊണ്ട് വ്യത്യസ്തമാകുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. അതുതന്നെയാണ് പ്രവാസികളെ തൊഴില്‍ തേടി ഗള്‍ഫിലേക്ക് നയിക്കുന്നത്.എന്നാല്‍ യുഎഇ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറില്‍ പ്രഖ്യാപിച്ച സ്വകാര്യ മേഖലയിലെ തൊഴില്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം തന്നെ ഇതിലൂടെ മുമ്ബ് ലഭ്യമല്ലാത്ത ഓപ്ഷനുകള്‍ നല്‍കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അപരിമിതമായ കരാറുകള്‍ നിര്‍ത്തലാക്കല്‍, വിവേചന വിരുദ്ധ സംരക്ഷണം, ഫ്‌ളെക്‌സി ടൈം, പാര്‍ട്ട് ടൈം, സപ്ലിമെന്ററി ലീവ് തുടങ്ങിയ പുതിയ വര്‍ക്ക് മോഡലുകളാണ് പ്രധാന മാറ്റങ്ങളെന്ന് അല്‍ റൊവാദ് അഭിഭാഷകരുടെ നിയമ കണ്‍സള്‍ട്ടന്റായ ഡോ. ഹസന്‍ എല്‍ഹൈസ് വ്യക്തമാക്കുകയുണ്ടായി.

ഒരു ജീവനക്കാരന്‍ അവരുടെ കരാറിന് അനുസൃതമായി ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ മൂന്ന് ദിവസങ്ങളില്‍ ആ സമയം ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി എമിറൈറ്റേസഷന്‍ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. മറ്റു ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് ഓപ്ഷനുകളില്‍ രണ്ട് ആളുകള്‍ ഒരു ജോലി ചെയ്യുകയും അവരുടെ തൊഴിലുടമയുമായി തീരുമാനിച്ചതിന് ശേഷം മണിക്കൂറുകള്‍ വിഭജിക്കുകയും ചെയ്യാം.

പുതിയ നിയമംമ്‍ അനുസരിച്ച്‌ ആളുകള്‍ക്ക് ഇപ്പോള്‍ ഒന്നിലധികം തൊഴിലുടമകള്‍ക്കായി ഒരു നിശ്ചിത ജോലി സമയം അല്ലെങ്കില്‍ ദിവസങ്ങളോ ജോലി ചെയ്യാവുന്നതാണ്. ഒരു നിര്‍ദ്ദിഷ്ട ജോലി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ഒരു താത്ക്കാലിക കാലയളവിലേക്ക് ജോലി ചെയ്യാനും സാധിക്കും. ജോലി ഭാരവും തൊഴിലുടമയുടെ ആവശ്യങ്ങളും അനുസരിച്ച്‌ ജോലി സമയവും ദിവസങ്ങളും മാറ്റാവുന്നതാണ്. ജോലി ചെയ്യുന്ന സമയം തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ ആളുകളെ അനുവദിച്ചേക്കാനും സാധിക്കും.

ആയതിനാല്‍ തൊഴില്‍ കരാറുകള്‍ ഇപ്പോള്‍ പരിമിതപ്പെടുത്തിയിരിക്കണം. ഏതെങ്കിലും അനിശ്ചിതകാല കരാറുകള്‍ മൂന്ന് വര്‍ഷം വരെ പുതുക്കാവുന്ന സ്ഥിരകാല കരാറുകളിലേക്ക് മാറ്റുകയും ചെയ്യും. പ്രൊബേഷന്‍ കാലയളവ് ആറ് മാസത്തില്‍ കൂടരുത്. ഈ സമയത്ത് അവ അവസാനിപ്പിക്കുന്നതിന് രണ്ടാഴ്ചത്തെ അറിയിപ്പ് നല്‍കേണ്ടതാണ്. പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരു മാസത്തെ അറിയിപ്പ് നല്‍കിയിരിക്കണം. അല്ലെങ്കില്‍ രാജ്യം വിടണമെങ്കില്‍ 14 ദിവസത്തിനകം അറിയിക്കേണ്ടതാണ്.

അതേസമയം ജാതി, നിറം, ലിംഗഭദം, മതം, ദേശീയത, വൈകല്യം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വിവേചനം പാടില്ല. പുതിയ മിനമം വേതനം നിശ്ചയിക്കുന്നതായിരിക്കും. പുതിയ നിയമം ആര്‍ട്ടിക്കിള്‍ 27 മിനിമം വേതനം നിശ്ചയിക്കുകയും ചെയ്യും. പുതിയ നിയമങ്ങള്‍ പീഡനങ്ങള്‍ക്കെതിരെ കൂടുതല്‍ പരിരക്ഷ നല്‍കുന്നു. ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക സമയം ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത്.

അങ്ങനെ അവരുടെ ജോലിക്ക് അത് ആവശ്യമാണെങ്കില്‍ അവര്‍ക്ക് അവരുടെ സാധാരണ മണിക്കൂര്‍ നിരക്കിനേക്കാള്‍ 25 ശതമാനം കൂടുതല്‍ നല്‍കേണ്ടതാണ്. കൂടാതെ, തൊഴിലുടമകള്‍ക്ക് പാസ്‌പോര്‍ട്ട് പോലുള്ള ജീവനക്കാരുടെ രേഖകള്‍ തടഞ്ഞുവയ്ക്കാന്‍ കഴിയുന്നതല്ല. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസും ഈടാക്കാനും സാധിക്കില്ല. 100,000 ദിര്‍ഹത്തില്‍ താഴെ നഷ്ടപരിഹാരത്തിനായി തൊഴിലുടമകള്‍ക്കെതിരെ തൊഴില്‍ കേസുകള്‍ ഫയല്‍ ചെയ്യുമ്ബോള്‍ ജീവനക്കാര്‍ നിയമപരമായ ഫീസ് നല്‍കേണ്ടതില്ല. തുക 100,000 ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ നിയമപരമായ ഫീസ് അടയ്‌ക്കേണ്ടി വരുന്നതാണ്.


കൂടാതെ സ്വകാര്യ മേഖലയില്‍ മാത്രം ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാണ്. വീട്ടുജോലിക്കാരെ ഉള്‍പ്പെടുത്തുന്നില്ല. യുഎഇയിലെ സ്വകാര്യ മേഖലയിലെയും ഓണ്‍ഷോറും ഫ്രീസോണുകളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പുതിയ നിയമത്തിന് വിധേയരാണ്.


Post a Comment