>
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എല്‍.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീടിനുള്ളില്‍ താമസിച്ചിരുന്നത്. ദമ്ബതികള്‍ക്കു രണ്ടു മക്കളുണ്ട്. ഇരുവരും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പുഷ്പമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
Post a Comment