മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ഭ്രൂണം ഡോക്ടര്‍മാര്‍ പരിശോധനക്ക് വിധേയമാക്കി. ആറുമാസത്തോളം വളര്‍ച്ചയുണ്ടെന്ന് വ്യക്തമായി. തുറമുഖവകുപ്പിന്റെ ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന 25 വയസ്സ് പ്രായമുള്ള യുവതിയാണ് ഭ്രൂണം ഉപക്ഷിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇവരെ തൈക്കാട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്.
div>
ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി മാസങ്ങളായി തുറമുഖവകുപ്പ് ഗോഡൗണിലാണ് കഴിയുന്നത്. ഇവരില്‍നിന്ന് ഞായറാഴ്ച പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Post a Comment