യുക്രൈന്‍: ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും (peace talks)യുക്രൈനിലെ (ukraine)റഷ്യന്‍ ആക്രമണം(russian attack) രൂക്ഷമായി തുടരുകയാണ്.കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര് നല്‍കിയിട്ടുണ്ട്.ഖാര്‍കീവില്‍ ഷെല്ലാക്രമണം തുടരുകയാണ്.മേയര്‍ക്കും പരിക്കെന്ന് റിപ്പോര്‍ട്ട് ഉണ്ട്

ഇതിനിടെ ബെലാറൂസില്‍ വച്ച്‌ നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്കി വ്യക്തമാക്കി. .
റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.

കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്നേക്ക് ഐലന്‍ഡിലെ 13 യുക്രൈന്‍ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്‍. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.

യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക്ക് ഐലന്‍ഡ് കാക്കാന്‍ നിന്ന 13 യുക്രൈനിയന്‍ ഗാര്‍ഡുകള്‍ ദ്വീപ് പിടിക്കാന്‍ റഷ്യന്‍ പടക്കപ്പലെത്തിയപ്പോള്‍ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുന്‍പ്, കീഴടങ്ങുന്നുണ്ടോയെന്ന കപ്പലില്‍ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാന്‍ പറഞ്ഞവരെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യന്‍ ആക്രണണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.

എന്നാല്‍ യുക്രൈന്‍ നാവികസേനാ വിഭാഗം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇവര്‍ ജീവനോടെയുണ്ടെന്ന ശുഭവാര്‍ത്ത പറയുന്നത്. എല്ലാവരും റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തില്‍ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകര്‍ന്നിരുന്നു. പിന്നാലെ അയച്ച സിവിലിയന്‍ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുക്രൈന്‍ ആരോപിക്കുന്നു.

സ്വന്തം സൈനികരെ കുരുതി കൊടുത്ത് യുക്രൈന്‍ കടന്നുകളഞ്ഞുവെന്ന റഷ്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും യുക്രൈന്‍ സേനയുടെ കുറിപ്പില്‍ പറയുന്നു. വ്യോമസേനയും പടക്കപ്പലും നിരന്തരം നടത്തിയ ഷെല്ലിങ്ങിലാണ് മറീനുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്നാണ് യുക്രൈന്‍ വിശദീകരണം. സൈനികരെ വിട്ടുതരണമെന്നാണ് യുക്രൈന്‍ നിലപാട്

അതേസമയം യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.

ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രം​ഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച്‌ അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച്‌ 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്.റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്ബൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.

അതേസമയം യു എന്‍ പൊതുസങഭയില്‍ ഇന്ത്യ നിലപാട് അറിയിച്ചു. യുക്രൈനിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. പ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കണം. യുക്രൈനിന് മരുന്ന് അടക്കമുള്ള സഹായം ഇന്ത്യ എത്തിക്കും. പ്രഥമ പരിഗണന ഇന്ത്യന്‍ പൗരന്മാരെ പുറത്തെത്തിക്കുന്നതിനെന്നും ഇന്ത് യു എന്‍ പൊതുസഭയില്‍ വ്യക്തമാക്കി.

യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ​ഗം​ഗ രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് യുക്രൈനിന്റെ
അതിര്‍ത്തിരാജ്യങ്ങളിലേക്കെത്തും. രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. യുക്രൈന് പ്രഖ്യാപിച്ച മരുന്നുള്‍പ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് തിരിച്ചേക്കും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നും ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ എത്തും.സ്‌പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക. ഇതുവരെ 1396 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്.ഇതില്‍ 131 പേര്‍ മലയാളികളാണ്. യുക്രൈനില്‍ നിലവില്‍ 3493 മലയാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നോര്‍ക്ക് റൂട്ട്സിന്റെ കണക്ക്കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര് നല്‍കിയിട്ടുണ്ട്.ഖാര്‍കീവില്‍ ഷെല്ലാക്രമണം തുടരുകയാണ്.മേയര്‍ക്കും പരിക്കെന്ന് റിപ്പോര്‍ട്ട് ഉണ്ട്

ഇതിനിടെ ബെലാറൂസില്‍ വച്ച്‌ നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്കി വ്യക്തമാക്കി. .റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.

കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്നേക്ക് ഐലന്‍ഡിലെ 13 യുക്രൈന്‍ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്‍. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.

യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക്ക് ഐലന്‍ഡ് കാക്കാന്‍ നിന്ന 13 യുക്രൈനിയന്‍ ഗാര്‍ഡുകള്‍ ദ്വീപ് പിടിക്കാന്‍ റഷ്യന്‍ പടക്കപ്പലെത്തിയപ്പോള്‍ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുന്‍പ്, കീഴടങ്ങുന്നുണ്ടോയെന്ന കപ്പലില്‍ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാന്‍ പറഞ്ഞവരെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യന്‍ ആക്രണണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.

എന്നാല്‍ യുക്രൈന്‍ നാവികസേനാ വിഭാഗം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇവര്‍ ജീവനോടെയുണ്ടെന്ന ശുഭവാര്‍ത്ത പറയുന്നത്. എല്ലാവരും റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തില്‍ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകര്‍ന്നിരുന്നു. പിന്നാലെ അയച്ച സിവിലിയന്‍ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുക്രൈന്‍ ആരോപിക്കുന്നു.

സ്വന്തം സൈനികരെ കുരുതി കൊടുത്ത് യുക്രൈന്‍ കടന്നുകളഞ്ഞുവെന്ന റഷ്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും യുക്രൈന്‍ സേനയുടെ കുറിപ്പില്‍ പറയുന്നു. വ്യോമസേനയും പടക്കപ്പലും നിരന്തരം നടത്തിയ ഷെല്ലിങ്ങിലാണ് മറീനുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്നാണ് യുക്രൈന്‍ വിശദീകരണം. സൈനികരെ വിട്ടുതരണമെന്നാണ് യുക്രൈന്‍ നിലപാട്

അതേസമയം യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.

ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രം​ഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച്‌ അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച്‌ 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്.റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്ബൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.

അതേസമയം യു എന്‍ പൊതുസങഭയില്‍ ഇന്ത്യ നിലപാട് അറിയിച്ചു. യുക്രൈനിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. പ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കണം. യുക്രൈനിന് മരുന്ന് അടക്കമുള്ള സഹായം ഇന്ത്യ എത്തിക്കും. പ്രഥമ പരിഗണന ഇന്ത്യന്‍ പൗരന്മാരെ പുറത്തെത്തിക്കുന്നതിനെന്നും ഇന്ത് യു എന്‍ പൊതുസഭയില്‍ വ്യക്തമാക്കി.

യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ​ഗം​ഗ രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് യുക്രൈനിന്റെ
അതിര്‍ത്തിരാജ്യങ്ങളിലേക്കെത്തും. രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. യുക്രൈന് പ്രഖ്യാപിച്ച മരുന്നുള്‍പ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് തിരിച്ചേക്കും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നും ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ എത്തും.സ്‌പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക. ഇതുവരെ 1396 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്.ഇതില്‍ 131 പേര്‍ മലയാളികളാണ്. യുക്രൈനില്‍ നിലവില്‍ 3493 മലയാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നോര്‍ക്ക് റൂട്ട്സിന്റെ കണക്ക്

Post a Comment