കീവ്: റഷ്യയുമായുള്ള ചര്‍ച്ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി
.യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനെ സംബന്ധിച്ച്‌ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി അറിയിച്ചു. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിവസമായിരുന്നെന്നും സെലന്‍സ്‌കി അറിയിച്ചു.

Post a Comment